KSDLIVENEWS

Real news for everyone

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങി മെറ്റ

SHARE THIS ON

വാഷിങ്ടണ്‍: യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു നല്‍കുമെന്ന് സാമൂഹമാധ്യമമായ മെറ്റ അറിയിച്ചു. 2021ലാണ് മുന്‍ പ്രസിഡന്റിന്റെ അക്കൗണ്ടുകള്‍ക്ക് നിരോധം ഏര്‍പ്പെഝടുത്തിയത്. യു.എസ് കാപിറ്റോളിനു നേരെ നടത്തിയ ആക്രമണത്തിനു പിനാലെയായിരുന്നു അത്. അടുത്ത ആഴ്ചകളിലായി ട്രംപിന്റെ ഫേസ്ചുക്ക്, ഇന്‍സ്റ്റഗ്രാം അക്കുണ്ടുകള്‍ പുനസ്ഥാപിച്ചു നല്‍കുമെന്ന് മെറ്റ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് പറഞ്ഞു. വീണ്ടും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ നിയമങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ നയങ്ങള്‍ ലംഘിച്ചാല്‍ ഓരോ തവണയും രണ്ട് വര്‍ഷത്തെ നിരോധനം നേരിടേണ്ടി വരും. എന്നാല്‍ ട്രംപ് അക്കൗണ്ടുകള്‍ വീണ്ടും ഉപയോഗിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ തന്റെ അസാന്നിധ്യം ഫേസ്ബുക്കിന് കോടിക്കണക്കിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!