KSDLIVENEWS

Real news for everyone

അമേരിക്കയ്ക്ക് മുന്നില്‍ കൈനീട്ടി പാകിസ്താന്‍; കടുത്ത ചെലവ് ചുരുക്കല്‍, MPമാരുടെ ശമ്പളമടക്കം കുറയും

SHARE THIS ON

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് ചെലവു ചുരുക്കൽ പദ്ധതികളവതരിപ്പിച്ച് പാകിസ്താൻ. ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ എം.പിമാരുടെ ശമ്പളം വെട്ടിക്കുന്നതടക്കമുള്ള തീരുമാനമാണ് കൈകൊണ്ടത്. അതേസമയം പ്രതിസന്ധി പരിഹരിക്കാനാവശ്യമായ സഹായത്തിന് അമേരിക്കയോട് പാക് സർക്കാർ സഹായമഭ്യർഥിച്ചിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി സർക്കാർ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ വൈദ്യുതി, പ്രകൃതിവാതക വിലവർധിപ്പിക്കും 15 ശതമാനത്തോളം ശമ്പളം എം.പിമാരുടേതിൽ നിന്ന് വെട്ടിക്കുറക്കും. സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി വീണ്ടെടുക്കും. എം.പിമാരുടെ വിവേചനാധികാര പദ്ധതികൾ വെട്ടിച്ചുരുക്കും. ഇന്റലിജൻസ് ഏജൻസികൾക്ക് ഫണ്ടിങ്ങിനുള്ള വിവേചനാധികാരം വെട്ടിച്ചുരുക്കും. വാതക/ വൈദ്യുതി നിരക്ക് പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറും. ശമ്പളത്തോടൊപ്പം നൽകുന്ന അലവൻസുകൾ നിർത്തലാക്കും. എല്ലാ മേഖലകളിലും 30 ശതമാനത്തോളം പെട്രോൾ ഉപയോഗം കുറക്കും. വിദേശ സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തും. ആഢംബര വാഹനങ്ങൾ വാങ്ങിക്കുന്നതിന് വിലക്കേർപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!