KSDLIVENEWS

Real news for everyone

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

SHARE THIS ON

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് മുത്താമ്പിയില്‍ ഭാര്യയെക്കൊലപ്പടുത്തിയ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു രവീന്ദ്രന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുന്നത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ മരിച്ചുകിടക്കുന്ന ലേഖയെയാണ് കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ലേഖയുടെ തറവാട് വീട്ടിലായിരുന്നു ഇരുവരും താമസം. ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!