ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ്: മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി∙ ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. വധശ്രമക്കേസിൽ ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കുമ്പോൾ മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കവരത്തി സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുക്കണമെന്നാണ് കോടതിയുടെ നിർദേശം. ഒരു എംഎൽഎ അല്ലെങ്കിൽ എംപി ശിക്ഷിക്കപ്പെടുന്ന ദിവസം തന്നെ അയോഗ്യനാക്കപ്പെടണമെന്നുണ്ട്. എന്നാൽ വിചാരണകോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് അനിശ്ചിതത്തിലാണ്. അപ്പീൽ കൂടി വരാനിരിക്കുന്ന സാഹചര്യത്തിൽ ജനുവരി 31ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറത്തിറങ്ങില്ലെന്നാണ് സൂചന.”

