ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം.അല്‍ മഗാസി അഭയാര്‍ഥി ക്യാമ്ബ്, ദക്ഷിണ ഗസ്സയിലെ സൈത്തൂന്‍, വടക്കന്‍ ഗസ്സയിലെ ബൈത് ഹനൂന്‍ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേലിന് നേരെ രണ്ട് റോക്കറ്റുകള്‍ വന്നതിനെ തുടര്‍ന്നാണ് ഗസ്സയില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതിനിടെ, ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.

