KSDLIVENEWS

Real news for everyone

അകന്നു പോയവരെയും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലാത്തവരെയും ഒപ്പം നിര്‍ത്തണം: എ.കെ.ആന്‍റണി

SHARE THIS ON

“തിരുവനന്തപുരം∙ വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസില്‍നിന്ന് അകന്നു പോയവരെയും മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്തവരെയും ഒപ്പം നിര്‍ത്തണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയില്‍നിന്ന് അകലം പാലിച്ചവരും ഭാവിയില്‍ ഒപ്പം ചേരുമെന്നാണു പ്രതീക്ഷ. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം വളര്‍ത്തി അധികാരം നിലനിര്‍ത്താനാണു നരേന്ദ്ര മോദി ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ ഐക്യവും ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണു രാഹുല്‍ യാത്ര നടത്തിയത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി സ്നേഹത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും സന്ദേശം പകര്‍ന്ന്, അവരില്‍ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. വര്‍ഗീയ ശക്തികളെ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍നിന്നു തൂത്തെറിയാനുള്ള രണ്ടാംഘട്ടത്തിന്‍റെ തുടക്കം കൂടിയാണ് യാത്രയുടെ സമാപനം. അതു പൂര്‍ത്തിയാക്കുമ്പോഴാണു ലക്ഷ്യം പൂര്‍ണമായി വിജയിക്കുന്നത്. വിശാല ജനാധിപത്യ ഐക്യത്തിനാണു ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്. അഹിംസാ മാര്‍ഗത്തിലൂടെ ബ്രിട്ടിഷുകാരിൽനിന്നു മോചനം നേടിത്തന്ന മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനും എതിരെ പൊരുതിയതു കൊണ്ടാണു ഗാന്ധിജിയെ മതഭ്രാന്തന്‍ വെടിവച്ച് കൊന്നതെന്നും ആന്‍റണി പറഞ്ഞു.” https://www.manoramaonline.com/news/latest-news/2023/01/30/kpcc-pays-tribute-to-mahatma-gandhi-at-thiruvananthapuram.html#:~:text=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82%E2%88%99%20%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%A7%20%E0%B4%98%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%20%E0%B4%85%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%20%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%B5%E0%B4%B0%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%AE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%20%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%20%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%B0%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%92%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82%20%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A3%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%20%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%20%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95,%E0%B4%95%E0%B5%86%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82%20%E0%B4%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B4%A3%E0%B4%BF%20%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!