തിമിരിയിലെ ഭക്ഷ്യവിഷബാധ: രാത്രി വൈകിയും ആളുകൾ ചികിത്സ തേടിയെത്തി

“ചെറുവത്തൂർ : ദേഹാസ്വാസ്ഥ്യവും ഛർദിയുമുണ്ടായ വിദ്യാർഥികൾ ഉൾപ്പെടെ 120 പേരാണ് ചികിത്സതേടി ചെറുവത്തൂരിലെയും പരിസരങ്ങളിലെയും ആശുപത്രികളിൽ ചൊവ്വാഴ്ച രാത്രി വൈകിയുമെത്തിയത്. ആശുപത്രികൾ ചികിത്സ തേടിയെത്തിയവരെക്കൊണ്ട് നിറഞ്ഞു. കഴിഞ്ഞദിവസം തിമിരി കോട്ടുമൂലയിലെ കളിയാട്ടത്തിൽ ഭക്ഷണം കഴിച്ചിരുന്നതായി ചികിത്സയിലുള്ളവർ പറയുന്നു. കണ്ണാടിപ്പാറയിലെ സുരേന്ദ്രന്റെ മകൻ സുദേവ് (12), വേണുഗോപാലിന്റെ മകൻ അഭിഷൻ (12), ചെമ്പ്രകാനത്തെ ഷൈജുവിന്റെ മകൾ സാന്ദ്ര (13), ആനിക്കാടിയിലെ ശിവദാസന്റെ മകൻ ആദിദേവ് (ആറ്), കോട്ടുമൂലയിലെ സിന്ധുവിന്റെ മകൻ നീരവ് (ആറ്), അനിൽ കുമാറിന്റെ മകൾ ആദിത്യ മനോമി (11), തിമിരി മനത്തടത്തിലെ രഞ്ജിത്തിന്റെ മകൾ നിവേദ്യ (15), മണിയുടെ മകൻ മനുരാജ് (15), രാജീവന്റെ മകൻ ശ്രീരാജ് (16), തിമിരിയിലെ സന്തോഷിന്റെ മക്കളായ നന്ദിത (14), നിവേദ്യ (12), വലിയപൊയിലിലെ ശ്രീലേഖയുടെ മകൾ അനുഗ്രഹ (14), കോട്ടുമൂലയിലെ ശ്രീധരന്റെ മകൾ ശ്രീലക്ഷ്മി (16), അജേഷ് അശ്വതിയുടെ മകൾ ആത്മിക (5), തിമിരിയിലെ രാഘവന്റെ മകൻ വിഷ്ണു (20), കാരിയിലെ രാജുവിന്റെ മകൾ അൻവിത, ഗൗതം കൃഷ്ണ (10), സായി സ്നേഹ (12), കണ്ണാടിപ്പറായിലെ ദിനേശന്റെ മകൾ നിവേദ്യ (13), രതീഷിന്റെ ഭാര്യ ഹരിത (30), മകൾ ആദിത്യ (ഒമ്പത്), തിമിരിയിലെ അനന്ദന്റെ മകൻ അനുരാജ് (15), ചന്ദ്രന്റെ മക്കളായ നിതുൽദാസ് (12), നിമ (ഏഴ്), നിഹ (ഏഴ്), മനത്തടത്തിലെ സതീശന്റെ മകൾ സിയ (14), കൊടക്കാട് വലിയപറമ്പിലെ രമേശന്റെ മകൾ ആര്യ (14), കൽനടയിലെ ശാലിനിയുടെ മകൻ നിരഞ്ജൻ, സഹോദരൻ ആരോമൽ (ഏഴ്), വിലയപറമ്പിലെ കുഞ്ഞിരാമന്റെ മകൾ ശില്പ (26), കണ്ണാടിപ്പാറയിലെ സരിതയുടെ മകൾ അദീന (എട്ട്) തുടങ്ങിയവരാണ് ആസ്പത്രിയലുള്ളത്.”

