KSDLIVENEWS

Real news for everyone

സിൽവർലൈന് ഇക്കുറിയും പച്ചക്കൊടിയില്ല, എയിംസുമില്ല: ബജറ്റിൽ കേരളത്തെ കേട്ടില്ല

SHARE THIS ON

“തിരുവനന്തപുരം∙ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാൻ കഴിയുക. തിരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ 5300 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതി മാത്രമാണ് സംസ്ഥാനത്തിന്റെ പേരെടുത്തു പറഞ്ഞുള്ള ബജറ്റിലെ പ്രധാന പദ്ധതി. സിൽവർലൈൻ പദ്ധതിക്ക് എത്രയും വേഗം അനുമതി നൽകണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിനു മുന്നോടിയായി കേന്ദ്രത്തിനു നൽകിയ കത്തിൽ അഭ്യർഥിച്ചിരുന്നെങ്കിലും പരിഗണന ലഭിച്ചില്ല. സിൽവർലൈനിൽ അനുകൂല തീരുമാനം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയില്ലായിരുന്നെങ്കിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സെന്റർ ഇത്തവണയെങ്കിലും ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. പുതിയ എയിംസിന്റെ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല. കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 150 ഏക്കറോളം വേണ്ടിവരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. വർഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടിട്ടും എയിംസിനായുള്ള കേരളത്തിന്റെ അഭ്യർഥന കേന്ദ്രം പരിഗണിച്ചില്ല.” https://www.manoramaonline.com/news/latest-news/2023/02/01/union-budget-2023-kerala.html#:~:text=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82%E2%88%99%20%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%20%E0%B4%AC%E0%B4%9C%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%20%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%20%E0%B4%AA%E0%B5%87%E0%B4%B0%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%20%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3,%E0%B4%85%E0%B4%AD%E0%B5%8D%E0%B4%AF%E0%B5%BC%E0%B4%A5%E0%B4%A8%20%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%20%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%97%E0%B4%A3%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!