KSDLIVENEWS

Real news for everyone

കോഴിക്കോട്ട് കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; 13 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

SHARE THIS ON

കോഴിക്കോട്: മുക്കം കളന്തോട് എം.ഇ.എസ്. കോളേജിലെ വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കത്തികൊണ്ട് ഒരു വിദ്യാര്‍ഥിയുടെ കൈയ്ക്ക് മുറിവേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ 13 വിദ്യാര്‍ഥികള്‍ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റോഡരികില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികള്‍ റോഡില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടെ യാതൊരു പ്രകോപനവുമില്ലാതെ നാട്ടുകാരില്‍ ഒരാള്‍ മര്‍ദിച്ചെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!