KSDLIVENEWS

Real news for everyone

ജനരോഷത്തിന്‍റെ ചൂടറിഞ്ഞ് നെതന്യാഹു; ഇസ്രായേലില്‍ വന്‍ പ്രക്ഷോഭം

SHARE THIS ON

തെല്‍അവീവ്: ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. നെതന്യാഹു ഭരണകൂടം മുന്നോട്ടുവച്ച വിവാദ നിയമപരിഷ്‌ക്കരണ നയങ്ങള്‍ക്കെതിരെയാണ് വന്‍പ്രതിഷേധം തുടരുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ സൈന്യം ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രായേല്‍ തലസ്ഥാനത്തടക്കം ജനം തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ നിയമസംവിധാനത്തെ ഉടച്ചുവാര്‍ക്കുന്ന നിയമഭേദഗതികളാണ് നെതന്യാഹു ഭരണകൂടം അവതരിപ്പിച്ചിരിക്കുന്നത്. സുപ്രിംകോടതിയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നിയമത്തില്‍ നീതിന്യായ സംവിധാനത്തിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങളുണ്ട്. നീലയും വെള്ളയും നിറത്തിലുള്ള ഇസ്രായേല്‍ പതാക പിടിച്ചാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. നെതന്യാഹു ഭരണകൂടം ലോക സമാധാനത്തിന് ഭീഷണി, നെതന്യാഹുവില്‍നിന്ന് ഇസ്രായേല്‍ ജനാധിപത്യത്തെ സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ് ഒരു മാസത്തിലേറെയായി പ്രതിഷേധം നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി യൈര്‍ ലാപിഡ് അടക്കമുള്ള പ്രമുഖര്‍ പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്. ജനാധിപത്യമില്ലാത്ത ഇസ്രായേലില്‍ കഴിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ രാജ്യത്തെ ഞങ്ങള്‍ തന്നെ രക്ഷിക്കുമെന്ന് ലാപിഡ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് നെതന്യാഹു വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. തീവ്രവലതുപക്ഷ, തീവ്ര യാഥാസ്ഥിതിക ജൂത പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നായിരുന്നു സര്‍ക്കാര്‍ രൂപീകരണം. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സര്‍ക്കാരായാണ് പുതിയ ഭരണകൂടം വിലയിരുത്തപ്പെടുന്നത്. Summary: Tens of thousands of Israelis demonstrated in different parts of the country for the fifth consecutive week against controversial legal reforms proposed by Prime Minister Benjamin Netanyahu’s right-wing government.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!