KSDLIVENEWS

Real news for everyone

സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കും, ജനദ്രോഹ ബജറ്റിനുമെതിരെ നിയമസഭാ കവാടത്തിൽ യു.ഡി.എഫ് എംഎൽഎമാരുടെ സത്യഗ്രഹ സമരം ആരംഭിച്ചു

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കും, ജനദ്രോഹ ബജറ്റിനുമെതിരെ നിയമസഭാ കവാടത്തിൽ യു.ഡി.എഫ് എംഎൽഎമാരുടെ സത്യഗ്രഹ സമരം ആരംഭിച്ചു പെട്രോളിനും ഡീസലിനും നിത്യോപയോഗ സാധനങ്ങൾക്കും വില വർദ്ധിപ്പിക്കാനുള്ള നടപടിയും അന്യായമായ വിവിധ നികുതി വർദ്ധനവും അംഗീകരിക്കാനാവില്ല. കേരള ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന ജനവിരുദ്ധമായ ബജറ്റിനെതിരെ സഭക്കകത്തും പുറത്തും അതിശക്തമായ സമരങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം നൽകും. എം.എൽ.എമാരായ നജീബ് കാന്തപുരവും, ഷാഫി പറമ്പിലും, ഡോക്ടർ മാത്യു കുഴൽനാടനും, സി.ആര്‍ മഹേഷുമാണ് അനിശ്ചിതകാല സത്യഗ്രഹ സമരത്തിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!