KSDLIVENEWS

Real news for everyone

ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 40 ലക്ഷം രൂപ ചെലവായെന്ന ആരോപണം അസംബന്ധമെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 40 ലക്ഷം രൂപ ചെലവായെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആരോപണം അസംബന്ധമീണെന്നും മാധ്യമങ്ങള്‍ ഇല്ലാക്കഥ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടിഞ്ഞുവീണ ചുറ്റുമതില്‍ പുതുക്കി പണിയുകയാണ് ചെയ്തത്. കാലിത്തൊഴുത്തില്‍ കാലികള്‍ക്ക് സംഗീതം കേള്‍പ്പിക്കുമെന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് തെറ്റാണെന്ന് മനസിലാക്കിയപ്പോള്‍, വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ പിന്‍വലിച്ചെന്നായി റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!