KSDLIVENEWS

Real news for everyone

തുര്‍ക്കിക്ക് 85 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച്‌ അമേരിക്ക

SHARE THIS ON

ഭുകമ്ബത്തില്‍ തകര്‍ന്ന തുര്‍ക്കിക്ക് അടിയന്തര സഹായത്തിനായി 85 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച്‌ അമേരിക്ക. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ സഹായം എത്തിക്കുന്നതിനാണ് ധനസഹായം നല്‍കുന്നതെന്ന് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അറിയിച്ചു.ആളുകള്‍ക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ഈ ഫണ്ട് സഹായകമാകുമെന്ന് യുഎസ്‌എഐഡി വ്യക്തമാക്കി. നാറ്റോ സഖ്യകക്ഷിയുടെ ആവശ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുമായി ടെലിഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതിനകം രക്ഷാസംഘത്തെ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്. അടിയമാനില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി യുഎസ്‌എഐഡി അറിയിച്ചു. നായ്ക്കള്‍, ക്യാമറകള്‍, ശ്രവണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നും USAID പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!