KSDLIVENEWS

Real news for everyone

അധികനികുതി അടയ്ക്കില്ല; വിലയേറിയ തൊഴുത്ത് പണിത ഗോ സംരക്ഷകനാണ് മുഖ്യമന്ത്രി-കെ.സുധാകരന്‍

SHARE THIS ON

തിരുവനന്തപുരം: കേരളത്തില്‍ വിലയേറിയ തൊഴുത്തു കെട്ടിയ ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇനി കൗ ഹഗ് ഡേ കേരളത്തില്‍ ആചരിക്കാന്‍ അദ്ദേഹം പറയുമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ജനങ്ങള്‍ അധിക നികുതിയടയ്ക്കരുതെന്നും നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിയ്ക്കുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യു.ഡി.എഫ് കാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നു. നികുതി പിരിക്കാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. തിരുത്തേണ്ടത് തിരുത്തണം, ജനങ്ങള്‍ക്കു വേണ്ടിയാകണം ഭരണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!