വ്യക്തിപരമായി ഇല്ലാതാക്കാന്‍ ശ്രമം; പി.ജെയുടെ ആരോപണങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ ഇ.പിയുടെ മറുപടി

“ഉന്നയിക്കാന്‍ ഇടയായ സാഹചര്യവുമടക്കം എല്ലാ വിഷയങ്ങളും പരിശോധിക്കാനും പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ സംസ്ഥാന സമിതിയിലായിരുന്നു ഇ.പി. ജയരാജനെതിരായി പി. ജയരാജന് സാമ്പത്തിക ആരോപണം ഉന്നയിച്ചത്. രണ്ടു ദിവസമായി നടന്നുവരുന്ന സംസ്ഥാന സമിതിയുടെ അവസാന സെഷനിലായിരുന്നു ഇ.പി. ജയരാജന് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരത്തെ തന്നെ കണ്ണൂര്‍ ജില്ലാ നേതൃത്വം പരിശോധിച്ച് തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇ.പി. ജയരാജനെതിരായ ആരോപണവും ഇത് ഉന്നയിക്കാന്‍ ഇടയായ സാഹചര്യവും പോളിറ്റ് ബ്യൂറോ തലത്തിലുള്ള നേതാക്കളായിരിക്കും പരിശോധിക്കുക. പി. ജയരാജന്റെ ആരോപണവും തനിക്കെതിരായ വ്യക്തിഹത്യയാണ് നടക്കുന്നതെന്ന ഇ.പി. ജയരാജന്റെ വിശദീകരണവും അന്വേഷിക്കുക വഴി ഇരുകൂട്ടരേയും തൃപ്തിപ്പെടുത്തുന്ന പരിശോധനയിലേക്കാണ് സി.പി.എം. നേതൃത്വം എത്തിച്ചേരുന്നത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പരസ്യപ്രസ്താവനയും നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയാണ് സംസ്ഥാന കമ്മിറ്റി പിരിഞ്ഞത്.”

