കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍തീപ്പിടിത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. തീപിടിച്ച കെട്ടിടം മൂന്നാം വാര്‍ഡിനോടു ചേര്‍ന്നാണുള്ളത്. തീയാളുന്നത് കണ്ടതോടെ ഈ വാര്‍ഡില്‍നിന്ന് ആളുകളെ മാറ്റിയിരുന്നു. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തം ഉണ്ടായി രണ്ടു മണിക്കൂറിനു ശേഷമാണ് തീയണയ്ക്കാനും സ്ഥിതി നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞത്. സമീപ വാര്‍ഡുകളിലെ അറുപതോളം രോഗികളെയും നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ 25 തൊഴിലാളികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. JUST IN Feb 13, 2023 ഭൂകമ്പ ബാധിതര്‍ക്ക് 30 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി പാകിസ്താന്‍ സ്വദേശി Feb 13, 2023 സംയുക്തയും ചെമ്പന്‍ വിനോദും ഷൈന്‍ ടോമും പ്രധാനവേഷത്തില്‍; ‘ബൂമറാങ്’ ഫെബ്രുവരി 24-ന് തിയേറ്ററുകളില്‍ See More കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചപ്പോള്‍| ഫോട്ടോ: ജി. ശിവപ്രസാദ്\ മാതൃഭൂമി തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ ആളപായം ഉണ്ടാവുകയോ ചെയ്തിട്ടില്ല. കെട്ടിടത്തില്‍ വയറിങ്ങിന് ആവശ്യമായ സാധനങ്ങള്‍ സംഭരിച്ചു വെച്ചിരുന്നിടത്താണ് തീ പടര്‍ന്നത്. എന്താണ് അപകടത്തിന് കാരണമെന്ന് അന്വേഷിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. കോട്ടയത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

