അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കിയിലെത്തി

ദോഹ: അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കിയില്‍. ഭൂകമ്ബത്തില്‍ മരിച്ചവര്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ഇസ്തംബുളിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ പ്രസിഡന്റ് തയീപ് എര്‍ദോഗനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഭൂകമ്ബത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി ഖത്തറിന്റെ എല്ലാ പിന്തുണയും സഹായങ്ങളും അമീര്‍ ഉറപ്പു നല്‍കി. ഔദ്യോഗിക പ്രതിനിധി സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പുരോഗതികളും ചര്‍ച്ച ചെയ്തു.

