കല്ലമ്പലത്ത് ബൈക്ക് അഭ്യാസം നടത്തിയ യുവാവിന്റെ ലൈസൻസ് തിരിച്ചെടുക്കും

“തിരുവനന്തപുരം∙ നടുറോഡിൽ ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസം നടത്തി വഴിയാത്രക്കാരിയായ വിദ്യാർഥിയെ ഇടിച്ച യുവാവിന്റെ ലൈസൻസ് തിരിച്ചെടുക്കും. പതിനെട്ടുകാരനായ നൗഫലാണ് അപകടമുണ്ടാക്കിയത്. നൗഫൽ ആറു തവണ ബൈക്കപകടമുണ്ടാക്കിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി ഇനി ഒരിക്കലും ലൈസൻസ് ലഭിക്കില്ല. വെഹിക്കിൾ ഇൻസ്പെക്ടർ എസ്.എസ്.വിനോദാണ് നടപടിക്ക് ശുപാർശ ചെയ്തത്. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. വിദ്യാർഥിനികൾ റോഡിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അഭ്യാസപ്രകടനം. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് തെന്നിനീങ്ങിച്ചെന്ന് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. നൗഫലിനും ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റു. സ്ഥിരം അഭ്യാസപ്രകടനം നടത്തുന്നയാളാണ് നൗഫൽ”

