KSDLIVENEWS

Real news for everyone

വീടിന്‍റെ സീലിങ് തകര്‍ത്ത് പുറത്തുവീണത് മൂന്ന് കൂറ്റന്‍ പെരുമ്ബാമ്ബുകള്‍; വൈറലായി വീഡിയോ

SHARE THIS ON

മലേഷ്യ : മലേഷ്യയില്‍ ഒരു വീടിന്റെ സീലിങ് തകര്‍ത്ത് പുറത്ത് വീണ കൂറ്റന്‍ പെരുമ്ബാമ്ബുകളുടെ വീഡിയോ കണ്ട് അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അസാധാരണ വലുപ്പമുള്ള മൂന്ന് പെരുമ്ബാമ്ബുകളാണ് വീടിന്‍റെ സീലിങ് തകര്‍ത്ത് പുറത്തുവീണത്. രാത്രിയില്‍ വീടിന്റെ സീലിങ്ങിനു മുകളില്‍ പതിവായി അസാധാരമായ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ ദ്രുതകര്‍മ സേനയെ വിവരമറിയിച്ചത്. ഇവര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സീലിങ്ങിന് മുകളില്‍ പാമ്ബുകളെ കണ്ടെത്തിയത്. ആദ്യം സീലിങ്ങിലെ വിടവിലൂടെ ഒരു പാമ്ബിന്റെ വാല്‍ മാത്രമാണ് പുറത്തേയ്ക്ക് തൂങ്ങിക്കിടന്നത്. അതിനെ പിടിക്കാനായി കുടുക്കിട്ട് വലിച്ചപ്പോഴാണ് സീലിങ്ങ് തകര്‍ന്നു വീണതും സീലിങ്ങിനൊപ്പം മറ്റ് രണ്ട് കൂറ്റന്‍ പെരുമ്ബാമ്ബുകളും താഴേയ്ക്ക് വന്നതും. ഈ കാഴ്ച കണ്ട് അവിടെയുണ്ടായിരുന്നവര്‍ ശരിക്കും ഭയന്നു പോയി. അതേസമയം, സീലിങ്ങ് തകര്‍ന്ന് താഴേയ്ക്ക് തൂങ്ങിക്കിടന്ന പാമ്ബുകള്‍ വീണ്ടും മുകളിലേക്ക് കയറി ഒളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇവരെ ഉടന്‍ തന്നെ സംഘം വാലില്‍ പിടിച്ച്‌ വലിച്ച്‌ താഴെയിട്ടു. മൂന്ന് പെരുമ്ബാമ്ബുകളെയും അവിടെനിന്ന് സുരക്ഷിതമായി മാറ്റിയ ശേഷമാണ് ഇവര്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!