KSDLIVENEWS

Real news for everyone

കറാച്ചിയിലെ പൊലീസ് ആസ്ഥാനത്തെ ഭീകരാക്രണം: ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍

SHARE THIS ON

കറാച്ചി: കറാച്ചിയിലെ പൊലീസ് ആസ്ഥാനത്തെ ഭീകരാക്രമണത്തില്‍ മൂന്ന് ഭീകരരെ പാക് സേന വധിച്ചു. പാക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.ആക്രമണത്തില്‍ മൂന്ന് പൊലീസുകാരും പ്രദേശവാസിയും കൊല്ലപ്പെട്ടു. ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ആസ്ഥാനം കറാച്ചി പൊലീസ് തിരിച്ചുപിടിച്ചത്.

വെള്ളിയാഴ്ച രാത്രി 7.10 നായിരുന്നു പാകിസ്താനെ നടുക്കിക്കൊണ്ട് കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിനകത്ത് ഉള്ളപ്പോഴായിരുന്നു ആക്രമണം. ഷെരിയാ ഫൈസല്‍ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച്‌ കയറിയ ഭീകരര്‍ ഗ്രാനേഡ് ആക്രമണം നടത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമികള്‍ കറാച്ചി പൊലീസിന്റെ യൂണിഫോം ധരിച്ചാണ് എത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ റേഞ്ചേഴ്‌സ് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ദക്ഷിണ വിഭാഗം ഡിഐജി ഇര്‍ഫാന്‍ ബലോച്ച്‌ പറഞ്ഞു.


3 പൊലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന് ശേഷം സുരക്ഷാ സേന നിയന്ത്രണം ഏറ്റെടുത്തതായി ഇര്‍ഫാന്‍ ബലോച്ച്‌ വ്യക്തമാക്കി. നവംബറില്‍ പാക് താലിബാന്‍ വെടി നിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചശേ ഷം നിരവധി ആക്രമണമാണ് രാജ്യത്തുണ്ടായത്.

കളിക്കുന്നത് പി.എസ്.എല്ലില്‍; അണിഞ്ഞത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീമിന്‍റെ ഹെല്‍മറ്റ്ഒരു ലിറ്റര്‍ പാലിന് 210, കോഴിയിറച്ചിക്ക് 800; സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് പാകിസ്താന്‍കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; നിരവധി പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!