റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഭക്ഷ്യസഹായം വെട്ടിക്കുറക്കുന്നു

ധാക്ക: വേള്‍ഡ് ഫുഡ് പ്രോഗ്രാം ബംഗ്ലാദേശിലെ ക്യാമ്ബുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷ്യസഹായം വെട്ടിക്കുറക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ 17 ശതമാനമാണ് വെട്ടിക്കുറക്കുക. ഇതോടെ ഒരാള്‍ക്ക് ലഭിക്കുന്ന സഹായം 10 ഡോളറായി ചുരുങ്ങും. സംഭാവന കുറഞ്ഞതോടെയാണ് സഹായം വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഡബ്ല്യു.എഫ്.പി അധികൃതര്‍ പറഞ്ഞു. 12.5 കോടി ഡോളര്‍ സംഭാവന ലഭിച്ചാലേ പദ്ധതി നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നവരാണ്. വേള്‍ഡ് ഫുഡ് പ്രോഗ്രാം അടക്കമുള്ളവരുടെ സഹായം അവര്‍ക്ക് അല്‍പം ആശ്വാസം നല്‍കിയിരുന്നു. അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുന്ന സാഹചര്യമാണ് ഭക്ഷ്യസഹായം കുറക്കുന്നതോടെ സംഭവിക്കുകയെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധികളായ മിഖായേല്‍ ഫഖ്റി, ടോം ആന്‍ഡ്ര്യൂസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്മര്‍ ഭരണകൂടത്തിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ അഭയാര്‍ഥികളായി എത്തിയ ഏഴര ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലെ ക്യാമ്ബുകളില്‍ കഴിയുന്നത്. ഇതില്‍ മൂന്നിലൊന്നും കുട്ടികളാണ്. പോഷകാഹാരം ലഭിക്കാതെ ശരീരഭാരം കുറഞ്ഞ് ദയനീയാവസ്ഥയിലാണ് ഇവരുള്ളത്.

