KSDLIVENEWS

Real news for everyone

തുർക്കിയിൽ രക്ഷപ്പെടുത്തിയയാളെ വിട്ടുപോകാൻ വിസമ്മതിച്ച് പൂച്ച; ഒടുവിൽ ദത്തെടുത്തു

SHARE THIS ON

“അങ്കാറ∙ തുർക്കിയിലുണ്ടായ വൻ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയെ രക്ഷാപ്രവർത്തകൻ ദത്തെടുത്തു. രക്ഷപ്പെടുത്തിയ വ്യക്തിയെ വിട്ടുപോകാൻ പൂച്ച വിസമ്മതിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തുടർന്നാണ് പൂച്ചയെ കൂടെ കൂട്ടാൻ രക്ഷാപ്രവർത്തകൻ തീരുമാനിച്ചത്. അലി കാക്കസ് എന്നയാളാണ് പൂച്ചയെ ദത്തെടുത്തത്. പൂച്ചയ്ക്ക് തുർക്കി ഭാഷയിൽ ‘അവശിഷ്ടം’ എന്നർഥം വരുന്ന ‘എൻകസ്’ എന്ന പേരുമിട്ടു. പൂച്ചയൊടൊപ്പമുള്ള അലി കാക്കസിന്റെ ചിത്രങ്ങളും വിഡിയോയും നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫെബ്രുവരി 6ന് തുർക്കിയുടെ തെക്ക‌ുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ 45,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളെയും മൃഗങ്ങളെയും ഉൾപ്പെടെ രക്ഷപ്പെടുത്തുന്നതിന്റെ വാർത്തകളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!