KSDLIVENEWS

Real news for everyone

ഹഥ്റാസ് സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി

SHARE THIS ON

ദില്ലി : ഉത്തർപ്രദേശിലെ ഹൃത്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി സുപ്രീം കോടതി . ഹൃത്രാസ് സംഭവം ഞെട്ടിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു . കേസിൽ കോടതിക്ക് എത്തരത്തിൽ ഇടപെടാൻ കഴിയും എന്ന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി . കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിക്ക് മുൻപാകെ എത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം . അതേസമയം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തെ യുപി സർക്കാർ എതിർത്തില്ല എന്നത് ശ്രദ്ധേയമായി . കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആകാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത് . എന്നാൽ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം വേണം എന്നും യുപി സർക്കാർ ആവശ്യപ്പെട്ടു . കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും . അതിന് മുൻപ് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി യുപി സർക്കാരിന് നിർദ്ദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!