KSDLIVENEWS

Real news for everyone

“വീട്ടമ്മ യുവാവിനൊപ്പം ഒളിച്ചോടി” എന്ന് വ്യാജസന്ദേശം : പരാതി നൽകിയിട്ടും നടപടി വൈകുന്നു

SHARE THIS ON

കാസർകോട് : സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവുമായി ഒളിച്ചോടി എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ വീട്ടമ്മ പരാതി നൽകിയിട്ടും നടപടി വൈകുന്നു . കാസർകോട് സ്വദേശിനി ഹേമലത സുഹൃത്തിന്റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ , ഒളിച്ചോടി എന്ന തരത്തിൽ വാട്സാപ് കൂട്ടായ്മകൾ വഴി വ്യാപകമായി പ്രചരിച്ചാണ് അധിക്ഷേപത്തിന് ഇരയായത് . അപവാദ പ്രചാരണം നടത്തിയ ഒരു യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ വച്ച് മാപ്പ് പറയിച്ചു .സ്വന്തം മകനുമുള്ള വാട്സാപ് ഗ്രൂപ്പിലാണ് അമ്മ മറ്റൊരു യുവാവുമായി ഒളിച്ചോടിയെന്ന് ഫോട്ടോ സഹിതം ഫോർവേഡ് മെസേജ് വന്നത് . ചെമ്മട്ടംവയിലിൽ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിനാലുകാരനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്സാപ്പിലൂടെ പ്രചരിച്ച സന്ദേശം . പരാതി നൽകിയിട്ടും വ്യക്തിഹത്യ നടത്തിയവരെ പിടികൂടാൻ കൃത്യമായ നിയമം ഇല്ലെന്ന് പറഞ്ഞ് ബേക്കൽ പൊലീസ് കയ്യൊഴിഞ്ഞു . ഐടി ആക്ടിലെ 66 ( എ ) സുപ്രീം കോടതി എടുത്തു കളഞ്ഞതും പകരം വകുപ്പ് ഇല്ലാത്തതുമാണ് കേസെടുക്കാൻ പൊലീസിനെ പിന്നോട്ടടിക്കുന്നത് . കോടതിയിൽ പരാതി നൽകി കേസുമായി മുൻപോട്ട് പോകാനാണ് ഹേമലതയുടെ നീക്കം . കിട്ടുന്നതെന്തും ഫോർവേഡ് ചെയ്യുന്നവർക്കും അന്യന്റെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കുന്നവർക്കും എതിരെയുള്ള പോരാട്ടം തുടരാനാണ് ഹേമലതയുടെയും കുടുംബത്തിന്റെയും തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!