KSDLIVENEWS

Real news for everyone

പഠിച്ച സ്കൂളിനായി ഇലക്ട്രിക് ബെൽ വാങ്ങി നൽകി ധനലക്ഷ്മി; കൈമാറി വിദ്യാഭ്യാസമന്ത്രി

SHARE THIS ON

കാസർകോട്∙ ഏഴാം ക്ലാസ് വരെ പഠിച്ച സ്കൂളിലേക്ക് ഇലക്ട്രിക് ബെൽ വാങ്ങി നൽകി സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം അവാർഡ് ജേതാവ്. ഉജ്ജ്വല ബാല്യം അവാർഡ് ജേതാവായ ധനലക്ഷ്മി സി. ബിനോയ്‌യാണ് അവാർഡ് തുകയിൽ നിന്നും താൻ ഏഴാം ക്ലാസ് വരെ പഠിച്ച നാലിലാം കണ്ടം ഗവൺമെന്റ് യുപി സ്കൂളിലേക്ക് ഇലക്ട്രിക് ബെൽ വാങ്ങി നൽകിയത്. 

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സ്കൂളിൽ നിര്‍മ്മിച്ച ആറുമുറി സ്മാര്‍ട്ട് ക്ലാസ്സ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനെത്തിയ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് ധനലക്ഷ്മി കൈമാറിയ ഇലക്ട്രിക് ബെൽ മന്ത്രി സ്കൂളിനു സമർപ്പിച്ചു. മുഴക്കോത്ത് സി.ഡി.ബിനോയി സജ്ന ബിനോയ് ദമ്പതികളുടെ മകളാണ് ധനലക്ഷ്മി. കഥാരചന, അഭിനയം, ഷോർട്ട് ഫിലിം നിർമ്മാണം, മാജിക്, വെയ്സ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ്, ക്ലേ മോഡലിംഗ് ,മുത്ത് ഉപയോഗിച്ചുള്ള ആഭരണ നിർമ്മാണം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിനാണ് കേരള വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ധനലക്ഷ്മി അർഹയായത്

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായ ചടങ്ങിൽ എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗവ.അഡീഷനല്‍ സെക്രട്ടറിയും കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫിസറുമായ ഇ.പി.രാജ്മോഹന്‍ , ജിയുപിഎസ് നാലിലാംങ്കണ്ടം ഹെഡ്മിസ്ട്രസ്സ് കെ.സുമതി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!