KSDLIVENEWS

Real news for everyone

രാവിലെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയായ യുവാവിനെ പൊലീസ് രാത്രിയോടെ പിടികൂടി

SHARE THIS ON

ഹൊസങ്കടി: രാവിലെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് രാത്രിയോടെ പിടികൂടി. ഹൊസങ്കടിയിലെ സാദിഖി(28)നെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസബെട്ടുവിലെ മത്സ്യത്തൊഴിലാളി മനാഫിന്റെ ബൈക്കാണ് കവര്‍ന്നത്. താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ബൈക്ക് നിര്‍ത്തി മനാഫ് ഇന്നലെ രാവിലെ കടല്‍ ജോലിക്ക് പോയതായിരുന്നു. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കവര്‍ന്നത് അറിയുന്നത്. മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി ഏഴരയോടെ കവര്‍ന്ന ബൈക്കുമായി സാദിഖ് ഹൊസങ്കടിയില്‍ കൂടി പോകുമ്പോള്‍ എസ്.ഐ അന്‍സാറിന്റെ ശ്രദ്ധയില്‍പ്പെടുകയും പ്രതിയെ പിടികൂടുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. പിന്തുടര്‍ന്നാണ് പിടിച്ചത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!