കൽക്കരി കുംഭകോണം കേസ് ; മുൻ കേന്ദ്ര മന്ത്രി കുറ്റക്കാരനെന്ന് കോടതി

കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് കോടതി . ഡൽഹിയിലെ പ്രത്യേക കോടതിയുടേതാണ് കണ്ടെത്തൽ . ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി കേസിലാണ് ദിലീപ് റായ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് . വാജ്പയി മന്ത്രിസഭയിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ് . ഇദ്ദേഹത്തിനെതിരെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് . ദിലീപ് റായ്ക്ക് പുറമെ ആ സമയത്ത് കൽക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാർ ബാനർജി , നിത്യ നന്ദ് ഗൗതം എന്നിവരേയും കാസ്ട്രോൺ ടെക്നോളജീസ് ലിമിറ്റഡ് , കാസ്ട്രോൺ മൈനിങ് ലിമിറ്റഡ് എന്നീ കമ്പനികളെയും കമ്പനി ഉടമ മഹേന്ദ്ര കുമാർ അഗർവാല എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട് . ഒക്ടോബർ 14 ന് ശിക്ഷ വിധിച്ചേക്കും . 1999 ലാണ് കേസിന് ആസ്പദമായ സംഭവം .

