വെസ്റ്റ് ബാങ്കിലെ നബ്‍ലുസില്‍ പത്ത് ഫലസ്തീനികളെ വധിച്ച് ഇസ്രായേല്‍

വേസ്റ്റ് ബാങ്കിലെ നബ്‍ലുസില്‍ പത്ത് ഫലസ്തീനികളെ വധിച്ച് ഇസ്രായേല്‍.ബുധനാഴ്ച രാവിലെ മുതല്‍ നബ്‍ലുസില്‍ റെയ്ഡ് നടത്തുന്ന ഇസ്രായേല്‍ സൈന്യം ഇതില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 102 പേര്‍ക്ക് പരിക്കേറ്റു. 53 പേര്‍ക്ക് പരിക്കേറ്റത് വെടിവെപ്പിലാണ്. ആറുപേരുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീന്‍ പോരാളി ഹുസ്സാം ഇസ്‍ലീമിനെ പിടികൂടാന്‍ എന്നു പറഞ്ഞാണ് ഇസ്രായേല്‍ പരിശോധന നടത്തിയത്. നഗരകവാടം അടച്ച് വീടുകള്‍ തോറും പരിശോധന നടത്തുകയായിരുന്നു.

