KSDLIVENEWS

Real news for everyone

യുക്രൈനില്‍ ശാശ്വത സമാധാനം വേണമെന്ന് യു.എന്‍ പ്രമേയം: വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നു

SHARE THIS ON

ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ശാശ്വതമായ സമാധാനത്തിന് വേണ്ടി യു.എന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. യുക്രൈനും അവരെ പിന്തുണക്കുന്നവരും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. 141 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായപ്പോള്‍ ഏഴ് പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും നയതന്ത്രപരമായി നീങ്ങണമെന്നും ഇന്ത്യ വ്യക്തമാക്കി. രണ്ട് മറ്റ് യു.എന്‍ അംഗങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുക്രൈനില്‍ നീതിയുക്തവും ശാശ്വതുവുമായ സമാധാനം കൈവരിക്കുന്നതിനാവശ്യമായ നയതന്ത്ര ശ്രമങ്ങളും പിന്തുണയും നല്‍കണമെന്നായിരുന്നു പ്രമേയം. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. യുക്രൈന്‍ പ്രദേശങ്ങളില്‍ നിന്നും റഷ്യ തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 2022 ഫെബ്രുവരി 24-നായിരുന്നു റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചത്. പിന്നീട് ഇത്തരത്തിലുള്ള നിരവധി പ്രമേയങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!