‘ഇനി മുതല്‍ ബിസിനസ് ക്ലാസ് യാത്ര വേണ്ട.. സ്റ്റാര്‍ ഹോട്ടലിലെ താമസം ഒഴിവാക്കണം’; മന്ത്രിമാര്‍ക്ക് പാക് പ്രധാനമന്ത്രിയുടെ നിര്‍ദേശം

ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ബിസിനസ് ക്ലാസുകളിലെ വിമാന യാത്രയും വിദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഇങ്ങനെ ചെയ്യുന്നത് പ്രതിവര്‍ഷം 200 ബില്യണ്‍ ( ഇന്ത്യന്‍ രൂപ 20,000 കോടി) ലാഭമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരും ഉയര്‍ന്ന റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ ശമ്ബളം സ്വമേധയാ വിട്ടു നല്കാന് തീരുമാനിച്ചിരുന്നു. ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ചെലവ് ചുരുക്കലിനായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി അടക്കം നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനങ്ങളിലേക്ക് പാകിസ്താന് കടക്കുന്നത്. കടക്കെണിയില്‍ കുടുങ്ങിയ പാകിസ്താന് സമ്ബദ് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. റൊട്ടിയും പാലും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 6.5 ബില്യണ്‍ ഡോളറാണ് പാകിസ്താന് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്താന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 3 ബില്യണ്‍ ഡോളറില്‍ താഴെയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട് പ്രകാരം 126 ബില്യണ്‍ യുഎസ് ഡോളറിന്റെ കടത്തിലാണ് പാകിസ്താന്. അവശ്യവസ്തുക്കളുടെ ഉള്‍പ്പെടെയുള്ള വില ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്.

