KSDLIVENEWS

Real news for everyone

ദേശീയ ശരാശരിയെക്കാൾ മെച്ചപ്പെട്ട നിലയിൽ കോവിഡ് പിടിച്ചുനിർത്താനായെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം • രാജ്യത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിരുന്നിട്ടും സർക്കാരും ജനങ്ങളും ഒരുപോലെ ജാഗ്രത പാലിച്ചതിന്റെ ഫലമായി രോഗവ്യാപനം പിടിച്ചു നിർത്താൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കഴിഞ്ഞ കുറച്ചു നാളുകളിൽ രോഗവ്യാപനം വർധിച്ചിട്ടുപോലും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ മെച്ചപ്പെട്ട നിലയിലാണ് .
ദേശീയ തലത്തിൽ പത്ത് ലക്ഷത്തിൽ 77,054 പേരെ പരിശോധിക്കുമ്പോൾ കേരളത്തിൽ 92,788 പേരെ പരിശോധിക്കുന്നു . ദേശീയ തലത്തിൽ പത്തു ലക്ഷത്തിൽ 99 ആളുകൾ മരിച്ചപ്പോൾ കേരളത്തിൽ അത് 24.5 ആണ് . മരണനിരക്ക് ദേശീയ ശരാശരി 1.55 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് 0.36 ശതമാനം മാത്രമാണ് . ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തിൽ 8.3 % ആയിരിക്കുമ്പോൾ കേരളത്തിലത് 7.2 % ആണ് . ഇങ്ങനെ കണക്കുകൾ നോക്കിയാൽ നമ്മളിതു വരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതെയായില്ല എന്നു മനസിലാക്കാനാകും .
കോഴിക്കോട് , തിരുവനന്തപുരം , ആലപ്പുഴ , കൊല്ലം , കാസർകോട് , എറണാകുളം എന്നീ ജില്ലകളിൽ രോഗബാധിതരുടെ എണ്ണം കൂടി . ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ കണ്ടെത്താനും നിരീക്ഷണം ഏർപ്പെടുത്താനും നിർദേശം നൽകി . അതോടൊപ്പം മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോകോൾ കൂടുതൽ കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!