KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത് ലക്ഷം കടന്നു ;
മരണം

SHARE THIS ON

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത് ലക്ഷം കടന്നു.ഇതുവരെ 3,6026,883 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 10,53,932 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 2,7130,059 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 215,666 ആ​യി . രാജ്യത്ത് 7,715,072 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35,428 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി.4,924,310 പേ​ര്‍ രോ​ഗ​മു​ക്തി ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 2,575,096 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 14,314പേ​രു​ടെ നി​ല അ​തീ​വ ഗി​രു​ത​ര​മാ​ണ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 67.50 ലക്ഷം കടന്നു. മരണം 1.04 ലക്ഷം പിന്നിട്ടു. 56,62,490 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 47 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 84.70 ശതമാനമായി വര്‍ദ്ധിച്ചു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ നാല്‍പത്തിയൊമ്ബത് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 147,571 പേര്‍ മരിച്ചു.4,352,871 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!