KSDLIVENEWS

Real news for everyone

വിമാനം നിറയെ ആവശ്യവസ്തുക്കള്‍; ദുരിതര്‍ക്ക് ആശ്വാസമായി റൊണാള്‍ഡോ

SHARE THIS ON

റിയാദ്: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്ബത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി അറേബ്യന്‍ ക്ലബ് അല്‍-നസറിന്‍റെ താരമായ റൊണാള്‍ഡോ ഒരു വിമാനം നിറയെ ആവശ്യവസ്തുക്കളാണ് ഇരു രാജ്യങ്ങളിലേക്കും അയച്ചത്.

ഭക്ഷണപ്പൊതികള്‍, മരുന്ന്, പുതപ്പ്, ടെന്‍റുകള്‍, ബേബി ഫുഡ്, പാല്‍ തുടങ്ങിയ ആവശ്യവസ്തുക്കളാണ് ദുരിതര്‍ക്കായി കയറ്റി അയച്ചത്. ഇതിനായി 3,50,000 ഡോളര്‍ മൂല്യം വരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ദുരിതബാധിതര്‍ക്കായി തന്‍റെ ഒപ്പിട്ട ജഴ്സി ലേലം ചെയ്യാന്‍ റൊണാള്‍ഡോ അനുവദിച്ചതായി തുര്‍ക്കി ഫുട്ബോള്‍ താരം മെറിഹ് ദെമിറാല്‍ പ്രതികരിച്ചിരുന്നു.

കൊവിഡ് കാലത്തും പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്കും താരം ധനസഹായം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 6 നാണ് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്ബമുണ്ടായത്. റിക്‌ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. ലോകത്തെ ഞെട്ടിച്ച ദുരന്തത്തില്‍ ആയിരങ്ങള്‍ മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!