KSDLIVENEWS

Real news for everyone

ഇമ്രാന്‍ ഖാനെ പിടികൂടാന്‍ പോലീസ് സംഘം, പ്രതിരോധം തീര്‍ത്ത് അനുയായികള്‍, സംഘര്‍ഷം

SHARE THIS ON

പാകിസ്താന്‍: അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റുചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ് ഇമ്രാന്‍ അനുകൂലികള്‍. ലാഹോറിലെ ഇമ്രാന്റെ വീടിനു മുന്നിലാണ് പോലീസിന് പ്രവേശിക്കാനാവാത്ത വിധം പി.ടി.ഐ. അനുകൂലികള്‍ ഉപരോധം തീര്‍ത്തത്. പ്രദേശത്ത് തടിച്ചുകൂടിയവര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ജലപീരങ്കി അടക്കമുള്ളവയുമായാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇമ്രാന്റെ നൂറുകണക്കിന് അനുയായികളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇമ്രാന്‍ഖാനെ പിടികൂടാനെത്തിയതായിരുന്നു പോലീസ്. ഇതോടെ പി.ടി.ഐ. പ്രവര്‍ത്തകര്‍ അക്രമാസക്തരായി. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിനിടെ അണികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനംചെയ്യുന്ന വീഡിയോ സന്ദേശം ഇമ്രാന്‍ ഖാന്‍ പുറത്തുവിട്ടു. ‘അറസ്റ്റുചെയ്യാന്‍ പോലീസ് എത്തിയിരിക്കുന്നു. ഇമ്രാന്‍ഖാന്‍ ജയിലില്‍ പോയാല്‍ ജനം ഉറക്കത്തിലേക്ക് പോവുമെന്നാണ് അവര്‍ കരുതുന്നത്. അത് തെറ്റാണെന്ന് നിങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കണം. ജനങ്ങള്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന് അവര്‍ക്കു മുന്നില്‍ തെളിയിക്കണം’- ഇമ്രാന്‍ഖാന്‍ വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കേ കിട്ടിയ ഉപഹാരങ്ങള്‍ നിയമവിരുദ്ധമായി വിറ്റു കാശാക്കിയെന്നതാണ് ഇമ്രാന്‍ഖാനെതിരായ കേസ്. ഇതേത്തുടര്‍ന്ന് ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ് ഇമ്രാനെതിരേ കേസെടുത്തത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!