KSDLIVENEWS

Real news for everyone

അംഗഡിമൊഗറില്‍ പതിനെട്ട്കാരി കിണറ്റില്‍ മരിച്ചനിലയില്‍

SHARE THIS ON

കുമ്പള: അംഗഡിമൊഗറില്‍ പതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംഗഡിമുഗര്‍ നൈമൂലയിലെ ബാലകൃഷ്ണ റൈ-സുമതി ദമ്പതികളുടെ മകള്‍ ദീക്ഷയാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് കുമ്പള പൊലീസും സ്ഥലത്തെത്തി. ദീക്ഷക്ക് രണ്ട് സഹോദരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!