KSDLIVENEWS

Real news for everyone

ന്യൂജഴ്‌സിയില്‍ ഹിജാബ് ധരിച്ച ആദ്യ ജഡ്ജി; ഖുര്‍ആന്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്

SHARE THIS ON

വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജഴ്‌സിയിലെ പരമോന്നത കോടതിയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജി. വെയ്‌നില്‍നിന്നുള്ള കുടുംബനിയമ-കുടിയേറ്റ അറ്റോണിയായ നാദിയ കഹ്ഫ് ആണ് ജഡ്ജിയായി സ്ഥാനമേറ്റത്. കഴിഞ്ഞ ദിവസം ഖുര്‍ആനില്‍ തൊട്ടാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ന്യൂജഴ്‌സിയിലെ പസായിക് കൗണ്ടിയില്‍ സുപീരിയര്‍ കോര്‍ട്ട് ജഡ്ജിയായാണ് നാദിയയുടെ നിയമനം. ഒരു വര്‍ഷംമുന്‍പ് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫിര്‍ മര്‍ഫിയാണ് അവരെ സ്ഥാനത്തേക്ക് നാമനിര്‍ദേശം നടത്തിയത്. യു.എസില്‍ മുസ്‌ലിം വനിതകള്‍ മുന്‍പും സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ന്യൂജഴ്സിയില്‍ ഹിജാബ് ധരിച്ചയൊരാള്‍ ഈ സ്ഥാനത്തെത്തുന്നത് ഇതാദ്യമാണ്. ന്യൂജഴ്‌സിയിലെ അറബ്-മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിച്ച്‌ ഇവിടെ നില്‍ക്കാനായതില്‍ അഭിമാനമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ നാദിയ പറഞ്ഞു. ഭയമേതുമില്ലാതെ മതം അനുഷ്ഠിച്ചു തന്നെ നമ്മള്‍ ആഗ്രഹിച്ചയാളാകാന്‍ കഴിയുമെന്ന് പുതുതലമുറ മനസിലാക്കണം. വൈവിധ്യമാണ് നമ്മുടെ ശക്തി. അത് നമ്മുടെ ദൗര്‍ബല്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിറിയന്‍ വംശജയാണ് നാദിയ കഹ്ഫ്. രണ്ടു വയസുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം സിറിയയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. വര്‍ഷങ്ങളായി യു.എസിലെ സാമൂഹികരംഗത്ത് സജീവമാണ് അവര്‍. 2003 മുതല്‍ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ ന്യൂജഴ്‌സി ചാപ്റ്റര്‍ ബോര്‍ഡ് അംഗമായിരുന്നു നാദിയ. നിലവില്‍ സംഘടനയുടെ ചെയര്‍പേഴ്‌സനുമാണ്. ക്ലിഫ്റ്റണിലെ ഗാര്‍ഹിക പീഡന-സാമൂഹിക സേവന രംഗത്ത് സജീവമായ സന്നദ്ധ സംഘമായ വഫാ ഹൗസിന്റെ നിയമോപദേഷ്ടാവ് കൂടിയാണ്. ഇസ്്‌ലാമിക് സെന്റര്‍ ഓഫ് പസായിക് കൗണ്ടി ചെയര്‍വുമണുമാണ് നാദിയ. Summary: Syrian-origin Nadia Kahf has been appointed to the New Jersey Superior Court, becoming the first-headscarf wearing judge in the state Nadia Kahf becomes first-headscarf wearing judge in New Jersey

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!