KSDLIVENEWS

Real news for everyone

ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തിലേക്ക്; ചെന്നൈയും ഗുജറാത്തും നേര്‍ക്കുനേര്‍

SHARE THIS ON

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം പതിപ്പിന് വെള്ളിയാഴ്ച തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ നിരാശ മറക്കാന്‍ മികച്ച പ്രകടനം തന്നെ ലക്ഷ്യമിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഒരുപക്ഷേ, നായകന്‍ എം.എസ്. ധോനിയുടെ അവസാന ഐ.പി.എലായിരിക്കാം ഇതെന്നതിനാല്‍ തുടക്കംമുതല്‍ ജയിച്ച് ആധിപത്യം നേടാനാണ് ചെന്നൈയുടെ ശ്രമം. ഐ.പി.എലില്‍ ഏറ്റവുമധികം ഫൈനല്‍ കളിച്ച ടീമെന്ന ഖ്യാതിയും ചെന്നൈക്കുണ്ട്. ചെന്നൈ നായകന്‍ ധോനിക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന വാര്‍ത്തയുണ്ടെങ്കിലും ധോനി കളിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന വിവരം. കളിക്കാനിറങ്ങിയ ആദ്യ സീസണില്‍ത്തന്നെ ചാമ്പ്യന്‍മാരായതിന്റെ ആശ്വാസത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലിറങ്ങുന്ന ഗുജറാത്ത്. അഹമ്മദാബാദില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തോടൊപ്പം ഇവിടെത്തന്നെ നടക്കുന്ന ഫൈനലും ടീം ലക്ഷ്യം വെക്കുന്നുണ്ട്. ഒമ്പതുതവണ ഫൈനലില്‍, നാലുതവണ ചാമ്പ്യന്മാര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചരിത്രത്തിലെ കൂടുതല്‍ വിജയശതമാനം സ്വന്തമായുള്ള ടീമാണ് മഹേന്ദ്രസിങ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐ.പി.എല്‍. ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം പ്രകടനമായിരുന്നു 2022-ല്‍ ചെന്നൈയുടേത്. ആകെ 10 ടീമുള്ളതില്‍ ഒമ്പതാം സ്ഥാനംകൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു. താരങ്ങളില്‍ പലരുടേയും പരിക്കാണ് അവര്‍ക്കു വിനയായത്. ഒത്തുകളി വിവാദത്തില്‍ 2016, 2017 സീസണുകളില്‍ വിലക്കുനേരിട്ട ടീമാണ് ചെന്നൈ. തൊട്ടടുത്ത സീസണില്‍ തിരിച്ചെത്തി കപ്പടിക്കാന്‍ അവര്‍ക്കായി. കഴിഞ്ഞ സീസണിലെ പേരുദോഷം മാറ്റി അഞ്ചാംകപ്പ് സ്വന്തമാക്കുകയായിരിക്കും അവരുടെ ലക്ഷ്യം. JUST IN 32 min ago ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാതാക്കളും ബേസിലും വീണ്ടും ഒന്നിക്കുന്നു; ‘ഫാമിലി’ ടൈറ്റില്‍ പോസ്റ്റര്‍ 33 min ago സൗന്ദര്യമത്സരം | കുട്ടിക്കഥകള്‍ | Podcast 35 min ago മൗണ്ട് എവറസ്റ്റിൽ സാന്നിധ്യം അറിയിച്ച് മാനുല്‍ പൂച്ചകള്‍; എണ്ണം കുറയുന്നതായി രേഖകൾ See More രവീന്ദ്ര ജഡേജയൊഴികെ ഇന്ത്യന്‍ നിരയില്‍ സ്ഥിരമായി കളിക്കുന്ന ആരുമില്ലാത്ത ടീമാണ് ഇക്കുറി ചെന്നൈ. പുതുതായി ടീമിലെത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിലാണ് ഇത്തവണ പ്രതീക്ഷ. ജഡേജ, സ്റ്റോക്‌സ്, മോയിന്‍ അലി, ഡ്വെയ്ന്‍ പ്രെറ്റോറിയസ് എന്നീ ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ കരുത്ത്. മറുവശത്ത് അരങ്ങേറ്റ സീസണില്‍ തന്നെ കപ്പടിച്ച ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നിലനിര്‍ത്താന്‍ ഉറച്ചാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരുടെ ബാറ്റിങ് കരുത്തിലും മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, റാഷിദ് ഖാന്‍ എന്നിവരുടെ ബൗളിങ് മികവിലുമൊക്കെയാണ് കഴിഞ്ഞതവണ ടൈറ്റന്‍സ് കപ്പുയര്‍ത്തിയത്. ഇത്തവണ ഫെര്‍ഗൂസന്‍ ടീമിനൊപ്പമില്ല. പകരം, ശിവം മാവിയും അയര്‍ലന്‍ഡിന്റെ ജോഷ് ലിറ്റിലും പുതുതായി വന്നു. ബാറ്റിങ്ങാണ് ടീമിന് ഇത്തവണ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യത. കെയ്ന്‍ വില്യംസണ്‍ ആ വിടവ് നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേസ് നിരയും അത്ര ശക്തമെന്നു പറയാനാവില്ല. ഇന്ത്യന്‍ ടീമിന്റെ ഭാവി സ്ഥിരം നായകന്‍ എന്ന പദവിക്കടുത്തെത്തിനില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ടീമിന്റെ കരുത്ത്. ഫോമിലുള്ള ശുഭ്മാന്‍ ഗില്ലും ആദ്യ ഓവറുകളില്‍ ടീമിന്റെ ബാറ്റിങ് കരുത്താകും. ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യയും റാഷിദും രാഹുല്‍ തെവാട്ടിയയുമുണ്ട്. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ സാധിക്കുന്ന ഡേവിഡ് മില്ലറടക്കം ടീമിലുള്ളതാണ് ഗുജറാത്തിന്റെ കരുത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!