KSDLIVENEWS

Real news for everyone

റോക്കറ്റ് ആക്രമണത്തിനുപിന്നാലെ ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍

SHARE THIS ON

ഗാസ∙ ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. പലസ്തീനിലെ ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ലെബനനില്‍നിന്ന് ഇസ്രയേലിലേക്ക് വ്യാപകമായ റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ദക്ഷിണ ലെബനനിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ കടുത്ത ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജറുസലമിലെ അല്‍ അഖ്സ പള്ളിയില്‍ കടന്നുകയറിയ ഇസ്രയേല്‍ പൊലീസ് വിശ്വാസികളെ ആക്രമിച്ചതോടെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം കടുത്തത്. പള്ളിയില്‍ ഇസ്രയേല്‍ സേന അതിക്രമം നടത്തിയതിനു പിന്നാലെ ഗാസയില്‍നിന്ന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തു. ഇതിനു തിരിച്ചടിയായാണ് ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ കടന്നു കയറ്റം കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് റോക്കറ്റ് ആക്രമണം നടക്കുമ്പോള്‍ ലെബനനിലുണ്ടായിരുന്ന ഹമാസ് മേധാവി ഇസ്മയില്‍ ഹനിയേഹ് പറഞ്ഞിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!