KSDLIVENEWS

Real news for everyone

ജില്ലാതല വിശുദ്ധ ഖുർആൻ മത്സരത്തിൽ മിന്നും വിജയം കരസ്ഥമാക്കി യുവാക്കൾ

SHARE THIS ON

കാസറഗോഡ്: കോളിയടുക്കം മേഖല ഇഖ്റഅ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല ഖുർആൻ പാരായണ മത്സരത്തിൽ മിന്നും സ്ഥാനം കരസ്ഥമാക്കി യുവാക്കൾ. കഴിഞ്ഞ 9/4 തീയതി ഞായറാഴ്ച രാവിലെ നടന്ന പരിപാടിയിൽ കാസറഗോഡ് നെല്ലിക്കുന്ന് ഗേൾസ് ഹൈസ്കൂൾ ജീവനക്കാരൻ മുജീബിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പരിപാടിയിൽ അക്കുവടുക്കം പള്ളികമ്മിറ്റി അംഗവും ചാരിറ്റി പ്രവർത്തകനുമായ ഹമീദ് കക്കാടം ഉദ്ഘാടനം ചെയ്തു, ഖുർആനിലെ ദൈവീകത എന്ന വിഷയത്തെ ആസ്പദമാക്കി കാസർഗോഡ് അറബിക്കോളേജിലെ പ്രിൻസിപ്പാൾ അബൂബക്കർ മാഷ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന വിശുദ്ധ ഖുർആൻ ഖിറാഅത്ത് മത്സരത്തിൽ ചെമനാട് സ്വദേശിയും കാർ സർവീസ് സെന്റർ ഉടമ അബ്ദുൽ റഹ്മാന്റെയും താഹിറ ദമ്പതികളുടെയും മകനുമായ റായിദ് അബ്ദുൽ ഖാദർ ഒന്നാം സ്ഥാനവും. തളങ്കര സ്വദേശിയും പന്നിപ്പാറ താമസക്കാരനും ടെമ്പോ ഡ്രൈവർ മുസ്തഫയുടെയും ആയിഷ ദമ്പതികളുടെയും മകനും സഅദിയ മുൻ വിദ്യാർത്ഥിയുമായ അബ്ദുൽ മുത്തലിബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്ക് വേണ്ടി ഒറ്റയാൻ പോരാട്ടം കാഴ്ചവെച്ച് കാസർഗോഡ് നെല്ലിക്കുന്ന് ഗേൾസ് ഹൈസ്കൂൾ ജീവനക്കാരൻ മുജീബിന്റെ പ്രവർത്തനം അങ്ങേയറ്റം പ്രശംസിക്കപ്പെട്ടു; അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് പരിപാടിയുടെ വിജയമെന്നും വിലയിരുത്തപ്പെട്ടു . മുജീബ് വിജയികൾക്ക് അനുമോദനവും സമ്മാനങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!