KSDLIVENEWS

Real news for everyone

വിഷു ദിനത്തില്‍ മകള്‍ക്ക് നൂലുകെട്ടി: പേര് പരിചയപ്പെടുത്തി കുടുംബസമേതം ഫോട്ടോ പങ്കുവെച്ച്‌ ഗിന്നസ് പക്രു

SHARE THIS ON

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ താരം അറിയിച്ചിരുന്നു.ഇപ്പോഴിതാ, വിഷു ദിനത്തില്‍ കുഞ്ഞിന്റെ നൂലുകെട്ടും പേരിടല്‍ ചടങ്ങും കഴിഞ്ഞെന്ന് അറിയിച്ചിരിക്കുകയാണ് ഗിന്നസ് പക്രുവും കുടുംബവും. നിരവധിപേരാണ് ഗിന്നസ് പക്രുവിന് ആശംസയുമായി എത്തിയിരിക്കുന്നത്.

‘ഇന്ന് മകള്‍ക്ക് നൂലു കെട്ടി. ദ്വിജ കീര്‍ത്തി ( Dwija keerthi ) എന്ന് പേരിട്ടു. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.
വിഷു ദിനാശംസകള്‍.’- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഗിന്നസ് പക്രു കുറിച്ചത്.

ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടനും കുടുംബത്തിനും ആശംസയുമായി എത്തുന്നത്. ‘ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ, എല്ലാവിധ ഐശ്വര്യങ്ങളും നേര്‍ന്നുകൊള്ളുന്നു’, എന്നിങ്ങനെ നിരവധി കമന്റുകളാണ് നിറയുന്നത്.

മാര്‍ച്ച്‌ 21-നായിരുന്നു ഗിന്നസ് പക്രുവിന് രണ്ടാമതൊരു കുഞ്ഞ് പിറന്നത്. മൂത്ത മകള്‍ ദീപ്ത കീര്‍ത്തിയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു അന്ന് പങ്കുവെച്ചത്. ചേച്ചിയമ്മ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!