KSDLIVENEWS

Real news for everyone

കുനിച്ചുനിർത്തി ഇടിച്ചു, വൃഷണം ഞെരിച്ചു’: കള്ളക്കേസെടുത്ത 7 പൊലീസുകാര്‍ക്കെതിരെ കേസ്

SHARE THIS ON

ആലപ്പുഴ ∙ ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ഏഴു പൊലീസുകാര്‍ക്കെതിരെ കേസ്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 2017 ഒക്ടോബറിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ അരുണിനു പൊലീസിന്റെ മര്‍ദനമേറ്റത്.

യുഡിഎഫ് നടത്തിയ ഹർത്താൽ ദിവസം ബൈക്കിൽ പോയ അരുൺ, ബസിനു കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് അരുണിന്റെ പരാതി. അന്നു സിഐ ആയിരുന്ന ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം പിടിച്ചു ഞെരിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. മറ്റു പൊലീസുകാർ കുനിച്ചുനിർത്തി ഇടിക്കുകയും നടുവിന് പരുക്കേൽപ്പിക്കുകയും െചയ്തു.
ഉന്നത ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അരുൺ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. അരുണിന്റെ മൊഴി രേഖപ്പെടുത്തിയ കമ്മിഷൻ, പൊലീസുകാർക്കെതിരെ കേസെടുക്കാൻ കഴിഞ്ഞമാസം നിർദേശം നൽകി. ഇതനുസരിച്ചാണ് ഹരിപ്പാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!