KSDLIVENEWS

Real news for everyone

വന്ദേഭാരത്: മംഗളൂരു വരെ നീട്ടാത്ത തീരുമാനം പുനഃപരിശോധിക്കണം -എൽ.ഡി.എഫ്

SHARE THIS ON

കാസർകോട്: വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിൽ അവസാനിക്കുന്ന നീതീകരിക്കാനാവാത്ത തീരുമാനം മംഗളൂരുവരെ നീട്ടുന്നതിന് നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ ആവശ്യപ്പെട്ടു. തീവണ്ടി യാത്രാസൗകര്യം പരിമിതമായ കാസർകോട് ജില്ലയെ ഒഴിവാക്കി പുതിയ തീവണ്ടി സർവീസ് എന്നത് കടുത്ത അവഗണനയായി മാത്രമേ പരിഗണിക്കാനാവൂ. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ട് എത്തിച്ചേരാനാവുന്ന സിൽവർലൈൻ പദ്ധതിയും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനെയും താരതമ്യം ചെയ്യാനാവില്ല. ഗതാഗത മേഖലയിലെ കേരളത്തിന്‍റെ ദൂരവ്യാപകമായ ഭാവി മുന്നേറ്റങ്ങൾക്ക് വഴി തുറക്കുന്ന സിൽവർലൈൻ പദ്ധതിയെ തുരങ്കം വെക്കുന്ന കേന്ദ്ര ബി.ജെ.പി സർക്കാറിന്‍റെ കേരളവിരുദ്ധ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!