KSDLIVENEWS

Real news for everyone

ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തി; വീട് തകര്‍ന്നു വീഴാമെന്ന ഭീതിയില്‍ കുടുംബം

SHARE THIS ON

കാസര്‍കോട്: ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തിയതിനെ തുടര്‍ന്ന് ഏത് സമയവും വീട് തകര്‍ന്നു വീഴുമെന്ന ഭീതിയില്‍ കഴിയുകയാണ് ഒരു കുടുംബം. കാസര്‍കോട് ബേവിഞ്ച സ്റ്റാര്‍നഗറിലെ കെ.മുഹമ്മദ് കുഞ്ഞിയുടെ കുടുംബമാണ് ഭീതിയില്‍ കഴിയുന്നത്. ദേശീയപാതയോട് ചേര്‍ന്നുള്ള കുന്നിന്‍ മുകളിലായി ഏഴ് സെന്റിലാണ് മുഹമ്മദ് കുഞ്ഞിയുടെ ഇരുനില കോണ്‍ക്രീറ്റ് വീട്. ഇവരുടെ മൂന്ന് സെന്റ് ദേശീയപാതാ വികസനത്തിനായി നേരത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വീടിനോട് ചേര്‍ന്ന് കുന്ന് ഇടിച്ചുതാഴ്ത്തുകയാണ്. 20 അടിയോളം താഴ്ത്തിയാണ് ദേശീയപാത വികസിപ്പിക്കുന്നത്. വീടിനോട് ചേര്‍ന്ന് കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ കുന്നിടിച്ചതിനെ തുടര്‍ന്ന് ഇരുനില വീടിന്റെ ചമുരില്‍ വിള്ളല്‍ വീണിട്ടുണ്ട്. രാത്രികാലങ്ങളിലാണ് പണി നടക്കുന്നത്. പേടി കാരണം കുടുംബത്തിന് ഉറക്കം പോലും ലഭിക്കുന്നില്ല. വീടിന് സമീപത്തുണ്ടായിരുന്ന മറ്റ് കുടുംബങ്ങളുടെ സ്ഥലവും വീടും നഷ്ടപരിഹാരം നല്‍കി ദേശീയപാത വികസനത്തിനായി പൂര്‍ണമായും ഏറ്റെടുത്തിരുന്നു. മൂന്നു മുതല്‍ അഞ്ച് സെന്റ് വരെയുണ്ടായിരുന്ന ആറ് കുടുംബങ്ങളുടെ സ്ഥലവും വീടുമാണ് ഏറ്റെടുത്തിരുന്നത്. ഇത് പോലെ തങ്ങളുടെ വീട് നില്‍ക്കുന്ന ബാക്കി സ്ഥലം കൂടി ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി കുടുംബം ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!