സാന്ത്വന’ത്തിന്റെ സാമൂഹ്യ സേവനം മഹത്തരം: ഹാഷിം ബംബ്രാണി

വിശുദ്ധ റമദാനിലെ പവിത്ര ദിനങ്ങൾ മുൻനിർത്തി എസ് വൈ എസ് സാന്ത്വനം നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സേവനങ്ങൾ വിലമതിക്കാനാവാത്തതെന്ന് സാമൂഹ്യ പ്രവർത്തകൻ ഹാഷിം ബംബ്രാണി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ളവരെ സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും വിദ്യാഭ്യാസപരമായും ഉയർത്തിക്കൊണ്ടു വരുവാൻ ‘സാന്ത്വനം’ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കപ്പെട്ട 30 നിർധന കുടുംബങ്ങൾക്ക് സാന്ത്വനം നെല്ലിക്കട്ടയുടെ പെരുന്നാൾ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ റിഷാദ് സഖാഫി പ്രാർത്ഥന നടത്തി. എസ് വൈ എസ്, ജി സിസി, കൺവീനർ അബ്ദുൽ സത്താർ കോരിക്കാർ മുഖ്യാതിഥിയായിരുന്നു. അബ്ദുൽ റഹീം ഹിമമി,ഷംസു പൈക്ക, ഷംഷാദ് ഹിമമി സഖാഫി, അബ്ദുൾ റഹ്മാൻ, ഉനൈസ് നെല്ലിക്കട്ട, അഷ്റഫ് നീർച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും ഫൈസൽ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.


