KSDLIVENEWS

Real news for everyone

താമസക്കാര്‍ക്ക് അഞ്ച് ഹയ്യാ വിസക്കാരെ വരെ കൂടെ താമസിപ്പിക്കാം; ഇളവുമായി ഖത്തര്‍

SHARE THIS ON

ദോഹ: ഹയ്യാ വിസക്കാരെ താമസിപ്പിക്കുന്നതിനുള്ള നിയമത്തില്‍ ഇളവുചെയ്ത് ഖത്തര്‍. ഹയ്യാ വിസ മുഖേന എത്തുന്ന അഞ്ച് യാത്രക്കാരെ വരെ ഖത്തറിലെ താമസക്കാര്‍ക്ക് കൂടെ താമസിപ്പിക്കാമെന്നതാണ് പുതിയ നിയമം. ഖത്തര്‍ ഐഡിയുള്ളവര്‍ക്ക് മെട്രാഷില്‍ രജിസ്റ്റര്‍ ചെയ്ത വിലാസപ്രകാരം ഹയ്യാ പോര്‍ട്ടലില്‍ തങ്ങളുടെ വസ്തു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നാട്ടിലെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് ആതിഥേയനായ ഖത്തര്‍ താമസക്കാരന്‍ ഹയ്യാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. താമസരേഖകള്‍ കൃത്യമായി അപ്‌ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ഹയ്യാ വിസ വഴി രാജ്യത്തെത്തുന്നവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ താമസരേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിലൂടെ താമസ സൗകര്യമൊരുക്കാനാകുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത അതിഥികളുടെ പേര് പിന്നീട് നീക്കം ചെയ്യാനാവില്ലെന്നതും പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ നല്‍കുന്ന വിവരങ്ങള്‍ വളരെ കൃത്യമാകണമെന്ന നിബന്ധന മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതിഥികളുടെ പേര് ചേര്‍ക്കാത്ത പ്രോപര്‍ട്ടികള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. നേരത്തെ ഹയ്യാ വഴി അപേക്ഷിക്കുന്നവര്‍ക്ക് താമസം സംബന്ധിച്ച്‌ പിന്നീട് വിവരങ്ങള്‍ നല്‍കിയാല്‍ മതിയായിരുന്നു. അതേസമയം പുതിയ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിര്‍ദേശപ്രകാരം ഹയ്യാ പെര്‍മിറ്റിന് രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം തന്നെ താമസ വിവരങ്ങളും നല്‍കണം. STORY HIGHLIGHTS: Hayya residents in Qatar can have up to five guests

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!