KSDLIVENEWS

Real news for everyone

ഗൾഫ് വ്യാപാരിയായ പൂച്ചക്കാട് സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്നു പരാതി, യുവതിക്കെതിരെ ആരോപണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

SHARE THIS ON

ബേക്കൽ ∙ പൂച്ചക്കാട് സ്വദേശിയായ ഗൾഫ് വ്യാപാരിയുടെ മരണത്തിൽ ദൂരുഹതയാണെന്ന  പരാതിയിൽ ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. ഇതേ തുടർന്നു കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനുള്ള അനുമതിക്കായി  പൊലീസ് കാഞ്ഞങ്ങാട് ആർഡിഒയ്ക്കൂ അപേക്ഷ നൽകി.   കീക്കാനം പൂച്ചക്കാട് ഫറൂഖിയ  മസ്ജിദിനടുത്തെ ബൈത്തുൽറഹ്‍മയിലെ എം.സി.അബ്ദുൽഗഫൂർ (55) നെയാണ് കഴിഞ്ഞ 13നും വൈകിട്ട് 5.30നും 14നു പുലർച്ചെ 5 മണിക്കിടയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണു പരാതിയിലുള്ളത്. വീട്ടിലെ കുടുംബാംഗങ്ങളുടേത് ഉൾപ്പെടെ 600 പവനോളം സ്വർണം ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടു. മരണത്തിനുമുമ്പായാണ് ആഭരണം കാണാതായത്.

മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹമ്മദ് മുസമ്മിൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ആർഡിഒയ്ക്കു നൽകിയ അപേക്ഷയിൽ അനുമതി ലഭിച്ചാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2 ദിവസത്തിനുള്ളിൽ  പൊലീസ് സർജന്റെയും ആർഡിഒയുടെയും സാന്നിധ്യത്തിൽ കബറിൽ നിന്നു പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുമെന്നു പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തിയാൽ  മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ ഗഫൂറിന്റെ കുടുംബം.  മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാൽ  ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്നാണു  സ്വാഭാവിക  മരണമെന്ന നിലയിലാണു  മൃതദേഹം കബറടിക്കയത്. ഇതിനു ശേഷം വീട്ടിലുണ്ടായിരുന്ന അറൂനൂറോളം പവൻ സ്വർണം നഷ്ടമായിയെന്ന്  വീട്ടുകാരുടെ പരാതിയുണ്ടെന്നു പൊലീസ് പറഞ്ഞു.  പിന്നീടാണ്   അബ്ദുൽഗഫൂറിന്റെ മരണത്തിൽ  വീട്ടുകാർ സംശയം പ്രകടിപ്പിച്ച്  പരാതി നൽകിയത്. സംഭവത്തിൽ  വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഒരു യുവതിക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ച് എല്ലാം അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായ അബ്ദുൽ ഗഫൂർ പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റിയിലും,മദ്രസ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു.ഖുൽസുവിന്റേയും  പരേതനായ എം.സി.കുഞ്ഞാമു ഹാജിയുടേയും മകനാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!