KSDLIVENEWS

Real news for everyone

ഡിഎംകെയില്‍ പൊട്ടിത്തെറി; ധനമന്ത്രി പിടിആര്‍ ഉടന്‍ മുഖ്യമന്ത്രി സ്റ്റാലിനെ കാണും

SHARE THIS ON

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ഡിഎംകെയില്‍ പൊട്ടിത്തെറി. തമിഴ്നാട് ധനമന്ത്രി പഴനി വേല്‍ ത്യാഗരാജന്റെ (പിടിആര്‍) രാജിയില്‍ കലാശിച്ചേക്കുമെന്ന് കരുതപ്പെടുന്ന ഈ സംഭവവികാസം രമ്യമായി പരിഹരിക്കാന്‍ ഡിഎംകെയ്ക്കുള്ളില്‍ ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മകളുടെ ഭര്‍ത്താവ് ശബരീശനും അവിഹിതമായി കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന രീതിയില്‍ പിടിആര്‍ നടത്തിയതായി പറയപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈ ചൊവ്വാഴ്ച ഈ ഓഡിയൊ ടേപ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വെച്ചിരുന്നു. സ്റ്റാലിന്റെ മകനും മരുമകനും കോടികള്‍ അനധികൃതമായി സമ്പാദിക്കുന്നുണ്ടെന്ന് പിടിആര്‍ പറയുന്നതായുള്ള ഒരു സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ അത്‌ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന നിലപാടാണ് പിടിആറും ഡിഎംകെയും സ്വീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!