KSDLIVENEWS

Real news for everyone

വന്ദേഭാരത് എക്സ്പ്രസില്‍ പോസ്റ്റര്‍; ആര്‍.പി.എഫ് കേസെടുത്തു

SHARE THIS ON

വന്ദേഭാരത് എക്സ്പ്രസില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പിയുടെ പോസ്റ്റര്‍ പതിപ്പിച്ചതിനെതിരെ കേസ്. യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് ഷൊര്‍ണൂര്‍ ആര്‍.പി.എഫിന്റെ നടപടി. അതേസമയം, ചിത്രം പതിപ്പിച്ചത് തന്‍റെ അറിവോടെയല്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ പ്രതികരിച്ചു. മഴ സമയത്ത് ഫോട്ടെയെടുക്കാൻ ആരെങ്കിലും ചിത്രം ഗ്ലാസിൽ ചേർത്ത് വെച്ചതാകാം. തനിക്ക് അഭിവാദ്യം അർപ്പിക്കാൻ നിരവധി കോൺഗ്രസ് പ്രവർത്തകർ ഷൊർണൂരിലെത്തിയിരുന്നു. ആരുടെയും കൈയിൽ പശ നിറച്ച തൊട്ടിയോ കവറോ ഉണ്ടായിരുന്നില്ല . ബിജെപി ബോധപൂർവം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും വി.കെ.ശ്രീകണ്ഠൻ എം.പി പ്രതികരിച്ചു.

ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിനിന് നൽകിയ സ്വീകരണത്തിനിടെയാണ് പ്രവർത്തകർ ബോഗിയിലെ ഗ്ലാസിൽ പോസ്‌റ്റർ പതിപ്പിച്ചത്. പിന്നാലെ ആർപിഎഫ് ഉദ്യോഗസ്ഥർ പോസ്റ്റർ കീറിക്കളയുകയായിരുന്നു. പോസ്റ്റർ പതിപ്പിച്ച പ്രവർത്തകനും ആർപിഎഫ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. പോസ്‌റ്റർ പതിപ്പിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!