KSDLIVENEWS

Real news for everyone

പെരുമ്പള കടവ് – തെക്കിൽ ബൈപാസ് റോഡ്; 86 കോടി രൂപയുടെ പദ്ധതി അനിശ്ചിതത്വത്തിൽ

SHARE THIS ON

കാസർകോട്: പെരുമ്പള കടവ് – തെക്കിൽ ബൈപ്പാസ് റോഡ് ചുവപ്പുനാടയിൽ കുരുങ്ങിയിട്ട് 17 വർഷത്തോളമാകുന്നു. ഇതോടെ 86 കോടി രൂപയുടെ പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. ഏതാനും ആളുകളുടെ എതിർപ്പാണ് പദ്ധതിക്ക് തടസമാകുന്നതെന്നാണ് പരാതി. അതിനിടെ തെക്കിലിൽ നിർമാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിലേക്ക് സർവിസ് റോഡിന് വേണ്ടി ഒരുവിഭാഗം ഉപവാസ സമരം നടത്തുന്നുണ്ട്. ബൈപാസ് വന്നാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ഇതിനുവേണ്ടി വാദിക്കുന്നവരുടെ നിലപാട്. Also Read – ഈ വളവ് എങ്ങനെ നേരെയാക്കും? 4.5 കിലോമീറ്റർ വരുന്ന ബൈപാസ് റോഡിന് 86 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ചിലരുടെ എതിർപ്പാണ് റോഡുനിർമാണം നീണ്ടുപോകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവിൽ തർക്കമുള്ള മേഖലയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നതെന്നും ഇപ്പോൾ റോഡില്ലാത്തതിന്റെ പേരിൽ ആളുകൾ വീടുകൾ ഒഴിവാക്കി പോകുന്നതിനെപറ്റി ആരും ചിന്തിക്കുന്നില്ലെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!