KSDLIVENEWS

Real news for everyone

മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

SHARE THIS ON

ഇടുക്കി : കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ചതിന് നടപടി നേരിട്ട പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ മുണ്ടക്കയം വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി വി ഷിഹാബിനെതിരേയാണ് നടപടി. ഇടുക്കി എസ്പിയാണ് ഇയാളെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.നേരത്തേയും ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളി ടൗണിലെ പഴം-പച്ചക്കറി കടയുടെ മുന്നില്‍ നിന്നും ഇയാള്‍ മാങ്ങ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് പോലീസ് സേനക്ക് തന്നെ അപമാനമായിരുന്നു അന്വേഷണ വിധേയമായി ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് നിസാര വകുപ്പുകള്‍ ചുമത്തിയും പരാതിക്കാരനുമായി രമ്യതയില്‍ എത്തിയും കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെങ്കിലും കോടതിയുടെ ഇടപെടലാണ് പിരിച്ചുവിടലില്‍ കലാശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!